Monday, May 5, 2014

മരട് എന്‍ .എസ് .എസ് . കരയോഗ കുടുംബസംഗമം





മരട്: എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും 60-ാമത് വാര്‍ഷികാഘോഷങ്ങളും നടന്നു. പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കരയോഗത്തിലെ 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ആദരിച്ചു. പൊതുസമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.എന്‍.ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്ദിര ഗാന്ധി സദ്ഭാവന പുരസ്‌കാരം നേടിയ കരയോഗാംഗം ഡോ. എ.ആര്‍.എസ്. മേനോനെ ചടങ്ങില്‍ ആദരിച്ചു. 2014-15 ലെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍, സെക്രട്ടറി ടി.കെ.ഗംഗാധരന്‍, ഭാരവാഹികളായ മധുസൂദനന്‍ കെ.ബി, സതീശന്‍ ടി.കെ. എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment