വടക്കാഞ്ചേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബദി ആഘോഷത്തിന്റെ ഭാഗമായി നായര്‍ വനിതാ സംഗമം മെയ് 18ന് വൈകീട്ട് വടക്കാഞ്ചേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
മന്നത്ത് പാര്‍വതിഅമ്മ നഗര്‍ എന്ന് നാമകരണം ചെയ്ത ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വനിതാ സംഗമം മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തിമേനോന്‍ ഉദ്ഘാടനം ചെയ്യും.
എന്‍.എസ്.എസ്. ശതവാര്‍ഷികവും തലപ്പിള്ളി യൂണിയന്റെ അറുപതാം വാര്‍ഷികവും അനുസ്മരിച്ച് നൂറ്റിഅറുപത് നായര്‍ വനിതകള്‍ അണിനിരക്കുന്ന തിരുവാതിരക്കളി സംഗമത്തില്‍ അരങ്ങേറുമെന്ന് എന്‍.എസ്.എസ്. യൂണിയന്‍ ഭാരവാഹികളായ അഡ്വ. പി. ഹൃഷികേശ്, എന്‍. കൃഷ്ണകുമാര്‍, ലളിതാ മുകുന്ദന്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.






0 comments:
Post a Comment