Wednesday, May 14, 2014

പന്മന ആക്കല്‍ 1993-ാം നമ്പര്‍ ഭദ്രോദയം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക പഠനകേന്ദ്രവും എച്ച്.ആര്‍.സെന്ററും തുടങ്ങി





പന്മന: ആക്കല്‍ 1993-ാം നമ്പര്‍ ഭദ്രോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക പഠനകേന്ദ്രവും ഹ്യൂമന്‍ റിസോര്‍സസ് സെന്ററും ആരംഭിച്ചു. കരയോഗം പ്രസിഡന്റ് പി.സേതുനാഥപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം പന്മന ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ പിള്ള, ആര്‍.മുരളീധരന്‍ പിള്ള, സി.മോഹനന്‍ പിള്ള, പി.കൃഷ്ണകുമാര്‍, എന്‍.ആനന്ദക്കുട്ടന്‍ പിള്ള, മനോഹരന്‍ പിള്ള, ജയാമുരളി, ഗീത, അനന്തുവിജയന്‍, കരയോഗം സെക്രട്ടറി എ.ഗോപകുമാര്‍, ഭരണസമിതിയംഗം പുത്തല ബാബു എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment