Tuesday, May 6, 2014

ചെറുതന ആയാപറമ്പ് തെക്ക് 625ാം നമ്പര്‍ എന്‍ .എസ് .എസ് .ശതാബ്ദി കുടുംബസംഗമം നടത്തി





ചെറുതന: ആയാപറമ്പ് തെക്ക് 625ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ശതാബ്ദി കുടുംബസംഗമവും അമൃതവര്‍ഷിണി ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ വാര്‍ഷികവും നടത്തി. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ കെ.എം.പങ്കജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാമചന്ദ്രന്‍ പിള്ള, ടി.എസ്.ഗോപിനാഥന്‍ നായര്‍, എസ്.സോമനാഥന്‍ നായര്‍, വി.ശ്രീകുമാര്‍, സി.മോഹനകുമാരി, സുധ എസ്.നായര്‍, സി.ആര്‍.സുരേന്ദ്രനാഥ്, കെ.ആര്‍.വിലാസിനിയമ്മ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment