കരുവാറ്റ: കരുവാറ്റ വടക്ക് 805-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം, 114-ാം നമ്പര്‍ വനിതാസമാജം, സ്വാശ്രയസംഘങ്ങള്‍ എന്നിവ ചേര്‍ന്ന് ശതാബ്ദി കുടുംബസംഗമം നടത്തും. എസ്.കെ.വി.എന്‍.എസ്.എസ്. യു.പി. സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 10ന് ആത്മീയ പഠനകേന്ദ്രം കുട്ടികളുടെ കലാപരിപാടികള്‍, കവിയരങ്ങ് എന്നിവ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.എം. പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. കരയോഗത്തിലെ മുന്‍ ഭാരവാഹികളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ്, ആനുകൂല്യ വിതരണം എന്നിവയുണ്ടാകും.






0 comments:
Post a Comment