Tuesday, May 13, 2014

ആലപ്പുഴ അമ്പലപ്പുഴ താലൂക്ക് എന്‍ .എസ് .എസ് . യൂണിയനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് എച്ച് .ആര്‍ . സെല്‍ കുട്ടികള്‍ക്കായി എന്‍ .എസ് .എസ്സിന്റെ വ്യക്തിത്വ വികസന പഠനശിബിരം നടത്തി








ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് എച്ച്.ആര്‍. സെല്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന പഠനശിബിരം നടത്തി. ഡോ. കെ.പി. പണിക്കര്‍ മെമ്മോറിയല്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഹാളില്‍ നടന്ന ശബിരം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ആചാര്യ എ. അജേഷ് കുമാര്‍, ലൈഫ് കോച്ച് എസ്.പി. അബ്ദുള്‍, ഡോ. ബി. പദ്മകുമാര്‍, പ്രൊഫ. ഡി. ഗംഗാദത്തന്‍ നായര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. യൂണിയന്‍ സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കല്ലേലി ഗോപാലകൃഷ്ണന്‍, സുനില്‍, കെ.എസ്. വിനയകുമാര്‍, ഡോ. രമാദേവി, കെ.എ. ശോഭനകുമാരി, ജ്യോതി, രാജശ്രീ, ഷീല രവി, വത്സല ശ്രീകുമാര്‍, ബിന്ദു മുരളി, ആര്‍. ബൈജു, രാജശ്രീ അനില്‍, പരമേശ്വരന്‍ പിള്ള, അമ്പാടി, ശോഭ രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment