Tuesday, May 13, 2014

എന്‍ .എസ് .എസ് . പോരാടുന്നത് സാമൂഹികനീതിക്കുവേണ്ടി- ഡോ. എം.ശശികുമാര്‍





കരുവാറ്റ: എന്‍.എസ്.എസ്സിന്റെ നൂറുവര്‍ഷത്തെ പോരാട്ടം സാമൂഹികനീതിക്കുവേണ്ടിയായിരുന്നെന്ന് ട്രഷറര്‍ ഡോ. എം.ശശികുമാര്‍. കരുവാറ്റ തെക്ക് 131-ാം നമ്പര്‍ കരയോഗത്തില്‍ ശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കലോത്സവ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. രമേശ്കുമാര്‍, ആര്‍. മോഹന്‍കുമാര്‍,അരവിന്ദാക്ഷന്‍ പിള്ള, സന്തോഷ്‌കുമാര്‍, കെ.കെ. സുരേന്ദ്രനാഥ്, കെ.ജി. കൃഷ്ണകുമാര്‍, ബി. നന്ദഗോപാല്‍, കെ.കെ. വാസുദേവന്‍ നായര്‍, ആര്‍. മോഹനന്‍ നായര്‍, ഷീലാകുമാരി, സരസ്വതിയമ്മ, ബി.സി. കുറുപ്പ്, പി.കെ. അച്യുതന്‍ നായര്‍, സതീഷ് ബാബു, ശ്രീകുമാര്‍, ശശിധരന്‍ നായര്‍, കെ.കെ. ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment