Tuesday, May 13, 2014

കുന്നംകുളം തലപ്പിള്ളി താലൂക്ക് യൂണിയന്‍ കുറുനെല്ലിപ്പറമ്പ് എന്‍ .എസ് .എസ് . കരയോഗ മന്ദിരത്തിന് ശിലയിട്ടു





കുന്നംകുളം: തലപ്പിള്ളി താലൂക്ക് യൂണിയന്‍ കുറുനെല്ലിപ്പറമ്പ് എന്‍.എസ്.എസ്. കരയോഗമന്ദിരം ശിലാസ്ഥാപനവും വാര്‍ഷിക കുടുംബസംഗമവും നടത്തി. കരയോഗം പ്രസിഡന്റ് സി.പി. ഹരിനാരായണന്‍ ശിലയിട്ടു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് മേക്കാട്ടില്‍, പി.എം. പ്രകാശ്കുമാര്‍, സി.പി. ഹരിനാരായണന്‍, കെ.വി. കമലാകരന്‍, കെ. രാധാകൃഷ്ണന്‍, കെ.പി. രാമകൃഷ്ണന്‍, വി. കൃഷ്ണന്‍കുട്ടിമേനോന്‍, കെ.വി. ആനന്ദന്‍, വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment