Friday, May 2, 2014

ചെര്‍പ്പുളശ്ശേരി എന്‍ .എസ് .എസ് . കയിലിയാട് വനിതാസമാജം വാര്‍ഷികം നടത്തി





ചെര്‍പ്പുളശ്ശേരി: എന്‍.എസ്.എസ്. കയിലിയാട് വനിതാസമാജം വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ്. ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ സെക്രട്ടറി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.രാജഗോപാലന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.രാമനുണ്ണി, വത്സല രമേഷ്, ഇന്ദിര, സബിത, അജിത, സ്മിത, സജിത, പ്രേമ എന്നിവര്‍ പ്രസംഗിച്ചു. ബാലസമാജം ചെയര്‍മാനായി പി.ആര്‍. ഹരി, കണ്‍വീനറായി അശ്വിന്‍ എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment