Tuesday, May 6, 2014

എന്‍ .എസ് .എസ് . കുടുംബമേള നടത്തി





കടയനിക്കാട്: സാമൂഹ്യനീതിക്കുവേണ്ടി പോരാടുന്ന പ്രസ്ഥാനമായി നായര്‍ സര്‍വീസ് സൊസൈറ്റി നിലകൊള്ളണമെന്ന സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ദര്‍ശനമാണ് എന്‍.എസ്.എസ്സിനെ നയിക്കുന്നതെന്ന് ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. കടയനിക്കാട് നവോദയ എന്‍.എസ്.എസ്. കരയോഗം 5513-ാം നന്പര്‍ എന്‍.എസ്.എസ്. ശതാബ്ദി കുടുംബമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ അഭിവൃദ്ധിയിലൂടെ സമൂഹനന്മയാണ് മന്നം ലക്ഷ്യമിട്ടിരുന്നതെന്നും കുടുംബമേളകള്‍ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.
കരേയാഗം പ്രസിഡന്റ് വി.എന്‍.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍നായര്‍, സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍നായര്‍, കരയോഗം സെക്രട്ടറി എം.ബി.പുരുഷോത്തമന്‍പിള്ള, പ്രതിനിധി സഭാംഗം ബി.ഹരിദാസ്, കെ.സി.വിജയകുമാര്‍, ഹരിദാസ്, ടി.പി.സുകുമാരപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment