Tuesday, May 6, 2014

രാമനാട്ടുകര അഴിഞ്ഞിലം കേന്ദ്രമാക്കി എന്‍.എസ്.എസ്. കരയോഗം രൂപവത്കരിച്ചു





രാമനാട്ടുകര: അഴിഞ്ഞിലം കേന്ദ്രമാക്കി എന്‍.എസ്.എസ്. കരയോഗം രൂപവത്കരിച്ചു. ഏറനാട് താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അജയന്‍ നായര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഭാരവാഹികള്‍: വി. സുധാകരന്‍ (പ്രസി.), വേണുഗോപാലന്‍ നമ്പ്യാര്‍ (വൈ. പ്രസി.), പി.ടി. ഗോപാലന്‍കുട്ടി (സെക്ര.), വി.കെ. രാജീവ് (ജോ. സെക്ര.), മനോഹരന്‍ പുവ്വാട്ട് (ട്രഷ.), വി. സുധാകരന്‍, സുരേഷ് മാനാടത്ത് (താലൂക്ക് യൂണിയന്‍ പ്രതിനിധി). എസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് നേടിയ വി. അഞ്ജലിക്ക് ചടങ്ങില്‍ ഉപഹാരം നല്കി.

0 comments:

Post a Comment