Wednesday, May 7, 2014

ഹരിപ്പാട് കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി





ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കി. ബുക്ക് ബൈന്‍ഡിങ്, പേപ്പര്‍ ബാഗ് നിര്‍മാണം, കവര്‍ നിര്‍മാണം, നോട്ട് ബുക്ക് നിര്‍മാണം എന്നിവയിലായിരുന്നു പരിശീലനം. താലൂക്കിലെ 385 സ്വയംസഹായ സംഘങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 40 വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഡോ. കെ. രവികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.എന്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. അജിത്കുമാര്‍, പി.സി. സുകുമാരപിള്ള, സി.മോഹനകുമാരി എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍മാരായ പീതാംബരന്‍ നായര്‍, ഡി. ഹരിദാസ് എന്നിവര്‍ കഌസ്സ് നയിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ രഘുനാഥന്‍ പിള്ള, സ്വദേശി ഗ്രാമവികസന വകുപ്പ് ഡയറക്ടര്‍ ഷഫീക്ക് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജി. രവീന്ദ്രന്‍ പിള്ള, ഡോ. കെ. രവികുമാര്‍ എന്നിവര്‍ സമാപനസമ്മേളനത്തില്‍ പ്രസംഗിച്ചു.

0 comments:

Post a Comment