Tuesday, May 6, 2014

വൈപ്പിന്‍ എളങ്കുന്നപ്പുഴ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ക്ഷേമപദ്ധതികള്‍ക്ക് തുടക്കമായി





വൈപ്പിന്‍: എളങ്കുന്നപ്പുഴ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ചൈതന്യ ആവിഷ്‌ക്കരിച്ച ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ആര്‍. ഗോപിനാഥന്‍ അധ്യക്ഷനായി. ഡയറക്ടറി പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് ആര്‍. മോഹന്‍കുമാര്‍ പ്രകാശനം ചെയ്തു. സെക്രട്ടറി കെ. രവീന്ദ്രന്‍ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. ഐ.യു. നളിനകുമാര്‍, ചൈതന്യ കണ്‍വീനര്‍ എം.കെ. ജയകുമാര്‍, എടത്തല വിജയകുമാര്‍, ആര്‍. രാമചന്ദ്രന്‍, ടി.എസ്. വേണുഗോപാല്‍, ആര്‍. ഹരീന്ദ്രന്‍, സുചിത്ര ഗോപാലകൃഷ്ണന്‍, ബി. മണികണ്ഠന്‍, പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment