കരുനാഗപ്പള്ളി: എന്‍.എസ്.എസ്. ശതവാര്‍ഷികാഘോഷത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി നമ്പരുവികാല 1821-ാം നമ്പര്‍ കരയോഗം കുടുംബമേള നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് മഠത്തില്‍ വി.രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള, വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍, പ്രതിനിധിസഭാംഗം ടി.ഗോപാലകൃഷ്ണപിള്ള, എം.എസ്.എസ്.എസ്. സെക്രട്ടറി ജി.ശിവശങ്കരന്‍ നായര്‍, യൂണിയന്‍ കമ്മിറ്റി അംഗം ബി.ശ്രീകുമാര്‍, ബാലസമാജം ഉപദേശകസമിതി കണ്‍വീനര്‍ പ്രൊഫ. എന്‍.കരുണാകരന്‍ പിള്ള, ബാലസമാജം വൈസ് പ്രസിഡന്റ് ആദിത്യ എല്‍. എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി അഡ്വ. കെ.സുനില്‍കുമാര്‍ സ്വാഗതവും വനിതാസമാജം സെക്രട്ടറി ലതിക നന്ദിയും പറഞ്ഞു. കെ.ശിവശങ്കരപ്പിള്ള ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തുടര്‍ന്ന് ബാലസമാജം അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.






0 comments:
Post a Comment