Tuesday, July 8, 2014

ബാലരാമപുരം എന്‍ .എസ് .എസ് കരയോഗത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്തു





ബാലരാമപുരം: മറുകില്‍ കിഴക്കുംകര എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം
എന്‍.എസ്.എസ് മേഖലാ കണ്‍വീനര്‍ ഡോ.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.ചന്ദ്രശേഖരകുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ വില്പാട്ട് കലാകാരന്‍ അഡ്വ.തലയല്‍ കേശവന്‍ നായരെ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും വിതരണം ചെയ്തു. ബി.മഹേന്ദ്രന്‍, ബി.സുഭദ്രാമ്മ, ഗിരീശചന്ദ്രന്‍, ജി.കമലാസനന്‍, എസ്.പ്രേമകുമാരി, ജ്യോതിപ്രകാശ് , പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment