Tuesday, July 8, 2014

കൊല്ലം വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് രണ്ടരക്കോടി വായ്പ നല്‍കി





കൊല്ലം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും കൊല്ലം ധനലക്ഷ്മി ബാങ്കിന്റെയും സഹകരണത്തോടെ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് രണ്ടരക്കോടി രൂപ വായ്പയായി നല്‍കി. കൊല്ലം ആനന്ദവല്ലീശ്വരം ശ്രീവിദ്യാധിരാജ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ചുക്കാച്ചെഴികത്ത് എസ്.ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഡോ. ജി.ഗോപകുമാര്‍ ലോണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗം കല്ലട വിജയന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എസ്.എസ്.എസ്. സെക്രട്ടറി ആദിക്കാട് ഗിരീഷ് സ്വാഗതവും യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ള നന്ദിയും പറഞ്ഞു.

0 comments:

Post a Comment