Tuesday, July 8, 2014

ഇടനാട് കരയോഗത്തില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി





ഇടനാട്: എന്‍.എസ്.എസ്. കരയോഗ ഹ്യൂമന്‍ റിസോഴ്‌സസ് സെല്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. എന്‍.എസ്.എസ്. ഹിന്ദു കോളേജ് ഫിലോസഫി വകുപ്പ് റിട്ട.മേധാവിയും ഹ്യൂമന്‍ റിസോഴ്‌സസ് ഫാക്കല്‍റ്റി അംഗവുമായ പ്രൊഫ. ടി.ഗീത ക്ലാസ്സെടുത്തു. കരയോഗം പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗം യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രന്‍, ഗോപിനാഥന്‍ നായര്‍, അഡ്വ. നാഗേഷ് കുമാര്‍, രാജേഷ്, വിജയമ്മ വെള്ളാപ്പള്ളില്‍, വത്സല മുരളീധരന്‍, ബി.മോഹന്‍ദാസ്, പദ്മകുമാരി, ജയലക്ഷ്മി, ഓമനക്കുട്ടന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

0 comments:

Post a Comment