Monday, May 5, 2014

കൊല്ലം 4714 ശ്രീ വിവേകാനന്ദവിലാസം എന്‍ .എസ് .എസ് .കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും കുടുംബസംഗമവും നടത്തി





കൊല്ലം: 4714 ശ്രീ വിവേകാനന്ദവിലാസം എന്‍.എസ്.എസ്.കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നോട്ടുബുക്ക് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
വാരിജാക്ഷന്‍ പിള്ള ആധ്യാത്മികപ്രഭാഷണം നടത്തി. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ മംഗലത്ത് ചന്ദ്രശേഖരപിള്ള, രാമാനുജന്‍ പിള്ള, കരയോഗം വനിതാസമാജം ട്രഷറര്‍ ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ചന്ദ്രമോഹനന്‍ പിള്ള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി.അരവിന്ദന്‍ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി.മോഹനന്‍ പിള്ള നന്ദിയും പറഞ്ഞു.

0 comments:

Post a Comment