Monday, May 5, 2014

ആറ്റിപ്ര കുളത്തൂര്‍ എന്‍ .എസ് .എസ് . കരയോഗം ആധ്യാത്മിക പഠനകഌസ്സ് തുടങ്ങി





ആറ്റിപ്ര: കുളത്തൂര്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനകഌസ്, ഹ്യൂമന്‍ റിസോഴ്‌സ് സെല്‍, തയ്യല്‍ പരിശീലനം എന്നിവയുടെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍ നിര്‍വ്വഹിച്ചു. വനിതാ സമാജത്തിന്റെ നേതൃത്വത്തിലാണ് തയ്യല്‍ പരിശീലനം നല്‍കുന്നത്.
ചടങ്ങില്‍ ജി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മേഖലാ കണ്‍വീനര്‍ എസ്. വേലായുധന്‍നായര്‍, ബി. വിജയകുമാരന്‍ നായര്‍, സെക്രട്ടറി എം. രവീന്ദ്രന്‍നായര്‍, ട്രഷറര്‍ പി.ജി. രമേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment