കോതമംഗലം: ഇളമ്പ്ര ശ്രീരാമജയം എന്‍.എസ്.എസ്. കരയോഗം ശതാഭിഷേക വാര്‍ഷികാചരണവും കുടുംബമേളയും നടത്തി. ബോര്‍ഡ് മെമ്പര്‍ പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ഡി. ഹരിഹരന്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.പി. സജീഷ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ടി.പി. ഭവാനിയമ്മ എന്നിവര്‍ കഌസ്സെടുത്തു.
ശതാബ്ദി സ്മാരക മിനി ഹാള്‍ യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, പഞ്ചായത്തംഗം വാസന്തി മുരളീധരന്‍, വനിതാസമാജം പ്രസിഡന്റ് പൊന്നമ്മ മാധവന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്. മോഹനന്‍ സ്വാഗതവും കെ.പി. വേണു നന്ദിയും പറഞ്ഞു. കരയോഗത്തിലെ 80 വയസ് തികഞ്ഞ അംഗങ്ങളെ ആദരിക്കുകയും അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍-സ്‌കോര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തു.






0 comments:
Post a Comment