Monday, July 7, 2014

റാന്നി തോട്ടമണ്‍ 693-ാം നമ്പര്‍ ശ്രീരാമവിലാസം എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു





റാന്നി: തോട്ടമണ്‍ 693-ാം നമ്പര്‍ ശ്രീരാമവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ 79-ാമത് വാര്‍ഷിക പൊതുയോഗവും ചികിത്സാസഹായം, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണവും റാന്നി യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് റ്റി.എന്‍.വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി വി.ഷാബു, വനിതാ യൂണിയന്‍ പ്രസിഡന്റ് പി.എസ്.ആനന്ദാമ്മ, അഡ്വ. ഷൈന്‍ ജി.കുറുപ്പ്, വി.കെ.രാധാകൃഷ്ണന്‍ നായര്‍, രവി കുന്നയ്ക്കാട്ട്, ജി.ഹരികുമാര്‍, പി.എസ്.ഗോപാലകൃഷ്ണന്‍ നായര്‍, കെ.വിശ്വനാഥന്‍ നായര്‍, പി.ശശിധരന്‍ നായര്‍, പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 1,10,000 രൂപ ചികിത്സാസഹായമായി വിതരണം ചെയ്തു.

0 comments:

Post a Comment