ചേര്‍ത്തല: താലൂക്ക് എന്‍.എസ്.എസ്. യൂണിയന് 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 1,50,16,500 രൂപ വരവും 1,50,16,000 രൂപ ചെലവും 500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്.
ഒരു കോടി രൂപയുടെ എന്‍.എസ്.എസ്. ശതാബ്ദി സ്മാരക ജീവകാരുണ്യനിധിയില്‍ ഉള്‍പ്പെടുത്തി ദത്തെടുക്കല്‍ പദ്ധതി, സാന്ത്വനപദ്ധതി, വിവാഹധനസഹായം, ചികിത്സാ ധനസഹായം, ഭവനനിര്‍മ്മാണ ധനസഹായം എന്നിവ നടപ്പാക്കും. എം.െക.എം.എന്‍.എസ്.എസ്. ആയുര്‍വേദ ആസ്പത്രിയുടെ വികസനത്തിനായി 40 ലക്ഷം രൂപ ചെലവഴിക്കും. എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിനും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനും വാഹനം വാങ്ങുന്നതിനും 10 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.
കൃഷി വികസനപദ്ധതി, സ്വാശ്രയസംഘ വനിതാസംഗമം, വനിതാ ബാലകലോത്സവം, എച്ച്.ആര്‍. സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, ആധ്യാത്മിക പഠനകേന്ദ്രം പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ബജറ്റില്‍ പ്രാമുഖ്യമുണ്ട്.
ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചെലവ് കണക്കും ബജറ്റും യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍നായര്‍ അവതരിപ്പിച്ചു.
സതീശക്കുറുപ്പ്, സദാശിവന്‍ നായര്‍, എ.എസ്. രാധാകൃഷ്ണന്‍, അഡ്വ. പി.ജി. കൃഷ്ണന്‍കുട്ടിനായര്‍, ശ്രീകുമാര്‍ കൊച്ചന്തറ, ചന്ദ്രശേഖരന്‍ നായര്‍, കെ.പി. ഷണ്‍മുഖന്‍, എം.പി. അശോകന്‍, കേശവന്‍കുട്ടിപ്പണിക്കര്‍, പി.എന്‍. ധര്‍മ്മരാജ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.






0 comments:
Post a Comment