ചേര്‍ത്തല: സംസ്ഥാനത്ത് ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും അതിന്റെ ചട്ടങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ 78ാമത് വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മുന്‍സര്‍ക്കാറും അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ട് അംഗീകരിക്കാമെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഏകീകൃത റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ 2011 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇതനുസരിച്ച് ബോര്‍ഡ് രൂപവത്കരിക്കുകയോ റൂള്‍സ് നിര്‍മിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ നിയമനങ്ങള്‍ വഴിമുട്ടി. ദേവസ്വം ബോര്‍ഡുകളിലെ ഒഴിവുകള്‍ നികത്താത്തതിനാല്‍ ക്ഷേത്രഭരണം അവതാളത്തിലായിരിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടിയന്തരമായി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രൊഫ. ടി.എന്‍. സുകുമാരക്കുറുപ്പ് അവതാരകനും എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അനുവാദകനുമായി. യോഗത്തില്‍ എന്‍.എസ്.എസ്. യൂണിയന്‍ താലൂക്ക് പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.






0 comments:
Post a Comment