തൃക്കോതമംഗലം: 278-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ എന്‍.എസ്.എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശതാബ്ദിമേള എന്‍.എസ്.എസ്.ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍.സി.രാജേഷ് അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പുരുഷോത്തമന്‍ നായര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ എസ്.വിനോദ്കുമാര്‍, കെ.സി.വിജയകുമാര്‍, കരയോഗം സെക്രട്ടറി സുനില്‍ കളത്തൂര്‍, വനിതാസമാജം പ്രസിഡന്റ് വി.എന്‍.ശാരദാമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു. സൂരജ് എസ്.കുമാര്‍ ഈശ്വരപ്രാര്‍ഥന നടത്തി. പ്രൊഫ.ടി.ഗീത കുടുംബഭദ്രത എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.






0 comments:
Post a Comment