പരവൂര്‍: കരയോഗങ്ങളെയും വനിതാസമാജങ്ങളെയും സ്വയംസഹായസംഘങ്ങളെയും ഏകോപിപ്പിച്ച് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും സുതാര്യവുമാക്കുമെന്ന് ചാത്തന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ പറഞ്ഞു
കോട്ടപ്പുറം എന്‍.എസ്.എസ്. കരയോഗമന്ദിര ഹാളില്‍ കരയോഗ വനിതാസമാജ സ്വയംസഹായസംഘങ്ങളുടെ ഭാരവാഹികളുടെ മേഖലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്റെ നേതൃത്വത്തില്‍ വനിതാസമാജങ്ങള്‍ മുന്‍കൈയെടുത്ത് സ്വയംസഹായസംഘങ്ങള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ വായ്പകളാണ് വിവിധ ആവശ്യങ്ങള്‍ക്കും തൊഴില്‍സംരംഭങ്ങള്‍ക്കുമായി വിതരണം ചെയ്തുവരുന്നത്. കൂട്ടുത്തരവാദിത്വത്തോടെ ഈ ക്ഷേമപദ്ധതികളും വായ്പാസൗകര്യങ്ങളും കുടുതല്‍ വിപുലീകരിക്കാനും വനിതകളിലൂടെ കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേഖലാ യോഗത്തില്‍ എന്‍.എസ്.എസ്. ചാത്തന്നൂര്‍ യൂണിയന്റെ സെക്രട്ടറി ജി.ജെ.ജയമോഹന്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം ജെ.വിജയന്‍ പിള്ള, എം.എസ്.എസ്. സെക്രട്ടറി പ്രസാദ് കുമാര്‍, ചാത്തന്നൂര്‍ താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് സുശീലാ ഭാസ്‌കര്‍, യൂണിയന്‍ അംഗം പി.ആര്‍.രാമചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പരവൂര്‍ മേഖലയിലെ മുഴുവന്‍ കരയോഗങ്ങളുടെയും വനിതാസമാജങ്ങളുടെയും സ്വയംസഹായസംഘങ്ങളിലെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും സംബന്ധിച്ചു.






0 comments:
Post a Comment