Wednesday, July 9, 2014

പുത്തൂര്‍ ശ്രീഭഗവതി വിലാസം എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടന്നു





പുത്തൂര്‍: ശ്രീഭഗവതി വിലാസം എന്‍.എസ്.കരയോഗം കുടുംബസംഗമവും മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിനോദ് പനയമ്പിള്ളി അധ്യക്ഷനായിരുന്നു. സംഘടനാ പ്രവര്‍ത്തന വിശദീകരണം യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ നിര്‍വഹിച്ചു. ആതുര ധനസഹായ വിതരണം പ്രതിനിധിസഭാംഗം ജി.തങ്കപ്പന്‍ പിള്ളയും മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ആര്‍.സുധാകരന്‍ നായരും നടത്തി. പി.ഹരികുമാര്‍, ശാന്തമ്മ, ജയകുമാരി, പുത്തൂര്‍ രാജേഷ്, ശിവന്‍ പിള്ള, ശ്രീകല, അഖില, കെ.ശശിധരന്‍ പിള്ള, ജി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment