വടയാര്‍: കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ശതവാര്‍ഷികാചരണവും കരയോഗം നടപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയും താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍.വിനോദ്കുമാര്‍ ഉദ്ഘാടനംചെയ്തു.
മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിക്കലും നടത്തി. സമ്മേളനത്തില്‍െവച്ച് ചമ്പോട്ട് മാലിയേല്‍ കരുണാകരന്‍ നായര്‍, പങ്കജാക്ഷിയമ്മ എന്നിവര്‍ക്ക് ചികിത്സാസഹായം നല്‍കി. കരയോഗം പ്രസിഡന്റ് എന്‍.പി.പ്രേംകുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി.ബാലചന്ദ്രന്‍, വനിതാസമാജം പ്രസിഡന്റ് കെ.കെ.ബേബി, കരയോഗം ജോയിന്റ് സെക്രട്ടറി എം.വി.അശോക്കുമാര്‍, മേഖലാ കരയോഗം സെക്രട്ടറി പി.എസ്.വേണുഗോപാല്‍, കരയോഗം സെക്രട്ടറി ആനന്ദക്കുട്ടന്‍, പ്രതിനിധിസഭാംഗം സുരേഷ്‌കുമാര്‍, സീത ജി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment