നാഗര്‍കോവില്‍: കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തക്കല ടൗണ്‍ കരയോഗ മന്ദിരത്തില്‍ നടന്ന യോഗത്തിലാണ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ ബി. ശശിധരന്‍നായര്‍ അധ്യക്ഷനായി. ഭാരവാഹികള്‍: അഡ്വ. വി. ശ്രീകുമാരന്‍നായര്‍-പ്രസി., കെ. രാമചന്ദ്രന്‍നായര്‍-വൈ.പ്രസി., എസ്. വിജയകുമാര്‍-ജന സെക്ര., സി.കെ. രമേശന്‍-ട്രഷ., രാമചന്ദ്രന്‍, ഡി. ഗോപാലകൃഷ്ണന്‍, അഡ്വ. എസ്. വിജയകുമാര്‍-ജോ.സെക്ര.മാര്‍.
എന്‍.എസ്.എസ്. ശതാബ്ദിയാഘോഷം ജില്ലയില്‍ വിപുലമായി നടത്താനും നാഗര്‍കോവിലില്‍ പൊതുസമ്മേളനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.






0 comments:
Post a Comment